പോസ്റ്റുകള്‍

ഇമേജ്
ആടുജീവിതം നജീബ് എന്ന ആട്                നോവല്‍ സാഹിത്യത്തിന് ആധുനിക കാലം നല്‍കിയ സംഭാവനകളിലൊന്നാണ് ആടുജീവിതം. ഒരു ഗള്‍ഫ് മലയാളിയുടെ നാമറിയാത്ത ജീവിതമാണ് ഇത്തവണത്തെ മികച്ച നോവലിനുള്ള സംസ്ഥാന സാഹിത്യഅക്കാദമി പുരസ്ക്കാരം ലഭിച്ച ആടുജീവിതത്തിലൂടെ ബെന്യമിന്‍ കാണിച്ചു തരുന്നത്. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകള്‍ മാത്രമാണ് എന്ന വസ്തുത ആദ്യമേ പറഞ്ഞുകൊണ്ടാണ് എന്നതുകൊണ്ട് തന്നെ നമുക്ക് വളരെ വ്യത്യസ്തമായ ഒരു ജീവിതാനുഭവത്തിന്റെ ചിത്രം വെളിപ്പെടുത്തുകയാണ് ഈ നോവല്‍.            ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ഗള്‍ഫിലേക്ക് പറക്കുന്ന സാധാരണ മലയാളിയാണ് നജീബ്. അവിടത്തെ നരകതുല്യമായ അടിമജീവിതമാണ് നോവലിന്റെ ഉള്ളടക്കം. അവിടെയെത്തുന്ന നജീബിനെയും കൂട്ടുകാരനായ ഹക്കീമിനെയും സ്പോണ്‍സര്‍ അഥവാ അര്‍ബാബ് കൂട്ടിക്കൊണ്ടുപോകുന്നു. അനന്തമായ മണല്‍ത്തിട്ടകള്‍ക്കിടയിലെ ഒരു ആടുഫാമില്‍ ഹക്കീമിനെയും രണ്ടാമത്തേതില്‍ നജീബിനേയും കൊണ്ടുചെന്നാക്കി. ആടുകളെ വളര്‍ത്തുന്ന മസറയിലെ പണിക്കാരായ...
ഇമേജ്
കുറ്റിപ്പുറം പാലം -ഇടശ്ശേരി ഗോവിന്ദന്‍ നായര്‍                  നഷ്ട സൗഭാഗ്യങ്ങളെക്കുറിച്ചോര്‍ത്ത് വേദനിച്ചിരുന്ന ഒരു കവി മനസ്സിനുടമയായിരുന്നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . കുട്ടിക്കാലത്ത് കളിച്ചു വളര്‍ന്ന കുറ്റിപ്പുറം കടവ് എന്നും അദ്ദേഹത്തിന് ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ഓര്‍മ്മയായിരുന്നു . അവിടെ വലിയ ഒരു തുക ചെലവഴിച്ച് നിര്‍മ്മിച്ച ഒരു പാലം ഉയര്‍ന്നു വരുന്നു . ആ സംഭവത്തില്‍ അദ്ദേഹം വേദനിച്ചിരുന്നു . ആ പാലത്തിലൂടെ നടന്ന് പുഴ കടന്നപ്പോള്‍ ഉണ്ടായ അനൂഭൂതിയുടെ വെളിച്ചത്തിലെഴുതിയ കവിതയാണ് കുറ്റിപ്പുറം പാലം .               ഇരുപത്തിമൂന്ന് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച പാലത്തില്‍‌ നില്‍ക്കുന്ന കവിക്ക് ആദ്യം ഉണ്ടായത് അഭിമാനമായിരുന്നു . ആ പാലത്തിന്റെ ഔന്നത്യത്തില്‍ നിന്ന് പുഴക്കരയിലേക്ക് നോക്കിയപ്പോള്‍ ശോഷിച്ച ഒരു പേരാര്‍ കാണുന്നു . ആ മരത്തണലില്‍ ഇരുന്ന് പൂഴിമണലില്‍ പൂത്താങ്കോല്‍ കളിച്ച ബാല്യത്തെ കവി ഓര്‍ക്കുന്നു . ആ തെളിനീരില്‍ മുങ്ങി നിവര്‍ന്ന് കുളിയു...
ഇമേജ്
ജ്ഞാനപീഠമേറിയ മലയാളം മലയാളത്തിന്റെ മധുമൊഴിയാണ് ഒഎന്‍വി കവിതകള്‍. ഏതു മലയാളിയുടെയും മനസ്സില്‍ മധുരം ചുരത്തുന്ന സ്നേഹാനുഭൂതിയുടെ പച്ചത്തുരുത്തായി കവിതകള്‍ നിറഞ്ഞുനില്‍ക്കും. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ക്ലാസിക് കലയായ കഥകളിയുടെയും പാരമ്പര്യമുള്‍ക്കൊണ്ട് വളര്‍ന്ന ഒഎന്‍വി ചെറു പ്രായത്തിലേ കവിതയുടെ പടവുകള്‍ കയറിത്തുടങ്ങിയിരുന്നു. കീഴാളരുടെ നാടോടിത്താളങ്ങളും വായ്ത്താരികളും ഈണമിട്ട ആ കവിതകളില്‍ ലോകമെങ്ങുമുള്ള മനുഷ്യരോടുള്ള സ്നേഹവും സാഹോദര്യവുമാണ് തുടിച്ചു നില്‍ക്കുന്നത്. പഞ്ചാബിലെ ഗോതമ്പ് പാടവരമ്പിലെ പേരറിയാത്ത പെണ്‍കുട്ടിയെക്കുറിച്ചെന്ന പോലെ തെക്കേ അമേരിക്കയിലെ പാവപ്പെട്ട കുടിലുകളിലെ കുട്ടികളെക്കുറിച്ചും ഒഎന്‍വി എഴുതി. പാവപ്പെട്ടവരുടെ ജീവിതവേദനകള്‍ക്കൊപ്പം സ്വന്തം ദേശത്തിന്റെ സംസ്ക്കാരത്തെയും നന്മകളെയും ആഴത്തില്‍ ആശ്ലേഷിക്കുന്നതാണ് ഒഎന്‍വിയുടെ കാവ്യലോകം. തൊടിയിലെ പൂവും ചെടിയും മരവും മാത്രമല്ല, കേരളത്തെ കൈവിട്ടു പോകുന്ന മലയാളത്തനിമയും വേദനിപ്പിക്കുന്ന കാഴ്ചയായി ആ കാവ്യാക്ഷരങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കവിയെന്നതിലുപരി മലയാളികള്‍ നെഞ്ചേറ്റിയ ഗാന രചയിതാവ് കൂടിയാണ് ഒഎന്‍വി. അനശ്വരങ...
ഇമേജ്
ചെ ഗുവേര       ഒരു ഒക്ടോബര്‍ കൂടി പടിയിറങ്ങുമ്പോള്‍..... സാമ്രാജത്വത്തിനെതിരെ അതുല്യമായ പോരാട്ടം നയിച്ച ഏണസ്റ്റോ ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന് 42 വയസ്സ്....... സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം പകര്‍ന്ന ക്യൂബന്‍ വിപ്ലവത്തിന്റെ ആ അമരക്കാരന്റെ ഓര്‍മ്മകളുടെ ബലികുടീരത്തില്‍ കാലം സംഘബോധത്തിന്റെ തിരിച്ചറിവുകള്‍ കൊണ്ട് രക്ത പുഷപങ്ങള്‍ അര്‍പ്പിക്കുന്നു......        സമകാലീന ജീവിതത്തില്‍ അരങ്ങുതകര്‍ത്താടിയ പലരും വിസ്മൃതിയുടെ അഗാധഗര്‍ത്തില്‍ ഒന്നൊന്നായി പതിക്കുന്ന കാഴ്ച നാം കാണുന്നു. എന്നാല്‍ കാലം ചെല്ലുന്തോറും ലോകമെങ്ങുമുള്ള ജനങ്ങളുടെ സ്മരണയില്‍ ഒന്നിനൊന്ന് തിളക്കമേറി വരുന്ന ഒരു നാമധേയമുണ്ട് -ചെ ഗു വേര . ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലോകയുവതയുടെ ഒരു ഇതിഹാസപുരുഷന്റെ സ്ഥാനം നേടിയെടുത്ത ചേ ഇന്നും സാമ്രാജത്വ വിരുദ്ധപോരാളികള്‍ക്ക്ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്രോതസ്സാണ്. ആ വിശ്വോത്തര വിപ്ലവകാരിയെ ബൊളീവിയയിലെ നീചന്‍മാരായ ഭരണാധികാരികള്‍ ചതിച്ചു കൊന്നു. എന്നാല്‍ കാല്‍നൂണ്ടിന് ശേഷവും ആ ന...

നിളയുടെ ആത്മകഥ

ഭാരതപ്പുഴ പറയുന്നത്............     " ഏയ്, കൂട്ടുകാരേ, ദയവായി ഒന്നു ശ്രദ്ധിക്കൂ. നിങ്ങള്‍ വളരെ തിരക്കലാണെന്ന കാര്യം എനിക്ക് ഊഹിക്കാന്‍ കഴിയും. കാരണം ഇന്നത്തെ ലോകം വേഗതയുടെയും മത്സരങ്ങളുടേതും ആണല്ലോ?എങ്കലും എന്റെ വാക്കുകള്‍ ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടാകണം.മരണാസന്നയായ ഒരമ്മയുടെ അപേക്ഷയായി കണ്ടാല്‍ മതി.         എനിക്കറിയാം നിങ്ങള്‍ നിങ്ങള്‍ എന്റെ അപേക്ഷ മാനിക്കുമെന്ന്. കാരണം ഒരു തരി നന്മയെങ്കിലും നിങ്ങലുടെ മനസ്സില്‍ ബാക്കി കിടക്കുന്നുണ്ടെന്ന് തീര്‍ച്ചയുണ്ടെനിക്ക്. അതാണ് നിങ്ങളോട് എന്റെ കഥ പറയാമെന്ന് ഞാന്‍ തീരുമാനിച്ചത്. ഒരു പക്ഷേ പിന്നീട് ഒരിക്കല്‍ എനിക്കിത് പറയാന്‍ കഴിഞ്ഞെന്ന് വരില്ല. ക്ഷമിക്കണം, എന്റെ പേര് പറയാന്‍ വിട്ടു. ഞാന്‍ നിള. ഭാരതപ്പുഴ എന്ന് നിങ്ങള്‍ വിളിക്കുന്ന (വിളിച്ചിരുന്ന) നിങ്ങളുടെ സ്വന്തം നദി. കേരവൃക്ഷങ്ങള്‍ നിറഞ്ഞ നാളികേരത്തിന്റെ നാട്ടില്‍ പിറക്കാന്‍ ഭാഗ്യം സിദ്ധിച്ച നിര്‍ഭാഗ്യനതിയായ നിങ്ങളുടെ അമ്മ. ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ ഒഴുകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. നന്മ നിറഞ്ഞവരായ ഇവിടുത്തെ ജനങ്ങള്‍ക്ക് ഞാന്‍ എന...
ഇമേജ്
ജീവചരിത്രക്കുറിപ്പ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍           1906 ഡിസംബര്‍ 23 ന് കുറ്റിപ്പുറത്ത് ജനിച്ചു . കവ , നാടകകൃത്ത് , സാമൂഹികപ്രവര്‍ത്തകന്‍ , വക്കീല്‍ ഗുമസ്തന്‍ തുടങ്ങി ജീവിത സാഹിത്യമണ്ഡലങ്ങളുടെ ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ശക്തിയുടെ കവി എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനാണ് അദ്ദേഹം . അക്കാലത്ത് മലയാള കവിതാ സാഹിത്യലോകത്ത് നിലനിന്നിരുന്ന കാല്‍പ്പനികത പോലുള്ള സങ്കേതങ്ങളില്‍ നിന്ന് തികച്ചും മുക്തനായിരുന്നു ഇടശ്ശേരിയുടെ കവിത്വം . കവികള്‍ ഉള്‍പ്പടെയുള്ള സാഹിത്യനായകന്‍മാര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും , സമൂഹത്തെ മാറ്റിനിര്‍‌ത്തിയാല്‍ അവര്‍ക്ക് നിലനില്‍പ്പ് ഇല്ല എന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു . അദ്ദേഹത്തിന്റെ കവിതകള്‍ ഈ വിശ്വാസത്തിന്റെ ബഹുര്‍സ്ഫുരണങ്ങള്‍ ആണ് എന്ന് ആ വരികളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് മനസ്സിലാകും . അളകാവലി , കറുത്ത ചെട്ടിച്ചികള്‍ , കാവിലെപ്പാട്ട് , ഒരു പിടി നെല്ലിക്ക , തത്വശാസ്ത്രങ്ങളുറങ്ങുമ്പോള്‍ , പുത്തന്‍ കലവും അരിവാളും തുടങ്ങിയ കവിതാസമാഹാരങ്ങളും കൂട്ടുകൃഷി , നൂലാമാല , ...

ബ്ലോഗിനെക്കുറിച്ച്....

അവനവന്‍  പ്രസാധകനാകുമ്പോള്‍ ... സാര്‍വത്രികമായതോടെ പത്രത്തിനും ടെലിവിഷനുമൊപ്പം പുതിയ ആശയവിനിമയഉപാധികളും വികസിച്ചു വന്നു . വെബ്സൈറ്റുകള്‍ , ബ്ലോഗുകള്‍ എന്നിവ അവയില്‍ ചിലതാണ് . വെബ് ലോഗ് (WEBLOG) വിവരസാങ്കേതികവിദ്യ എന്നതിന്റെ ചുരുക്കപ്പേരാണ് ബ്ലോഗ് (BLOG). പത്രമാസികകളില്‍ എഴുത്തുകാരനും വായനക്കാരനുമിടയില്‍ എഡിറ്ററുടെയും പ്രസാധകന്റെയും ഇഷ്ടാനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഉണ്ടാകുമല്ലോ . എന്നാല്‍ ബ്ലോഗുകളിലാവട്ടെ , നമ്മുടെ രചനകള്‍ ആരുടെയും ഇടപെടലുകളില്ലാതെ നേരിട്ടു വായനക്കാര്‍ക്കു മുന്നിലെത്തുകയാണ് . കഥകളും കവിതകളും ലേഖനങ്ങളും മാത്രമല്ല , അനുഭവക്കുറിപ്പുകള്‍ , യാത്രാവിവരണങ്ങള്‍ , ഓര്‍മ്മകള്‍ , വാര്‍ത്തകള്‍ , പ്രതികരണങ്ങള്‍ എന്നിവയെല്ലാം നമുക്ക് നമ്മുടെ ബ്ലോഗിലൂടെ വായനക്കാര്‍ക്ക് മുന്നിലെത്തിക്കാനാകും . സാഹിത്യരചനകള്‍ കൂടാതെ ചിത്രങ്ങള്‍ , കാര്‍ട്ടൂണുകള്‍ , ഫോട്ടോകള്‍ , വീഡിയോകള്‍ , പാട്ടുകള്‍ എന്നിങ്ങനെ എല്ലാ സര്‍ഗാത്മക സൃഷ്ടികളും നമുക്ക് ലോകമെങ്ങുമുള്ള ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാം . ചുറ്റുമുള്ള സാമൂഹ്യതിന്മകളോട് , അനീതികളോട് ക്ര...