ചെ ഗുവേര
ഒരു ഒക്ടോബര്‍ കൂടി പടിയിറങ്ങുമ്പോള്‍..... സാമ്രാജത്വത്തിനെതിരെ അതുല്യമായ പോരാട്ടം നയിച്ച ഏണസ്റ്റോ ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന് 42 വയസ്സ്....... സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം പകര്‍ന്ന ക്യൂബന്‍ വിപ്ലവത്തിന്റെ ആ അമരക്കാരന്റെ ഓര്‍മ്മകളുടെ ബലികുടീരത്തില്‍ കാലം സംഘബോധത്തിന്റെ തിരിച്ചറിവുകള്‍ കൊണ്ട് രക്ത പുഷപങ്ങള്‍ അര്‍പ്പിക്കുന്നു......
സമകാലീന ജീവിതത്തില്‍ അരങ്ങുതകര്‍ത്താടിയ പലരും വിസ്മൃതിയുടെ അഗാധഗര്‍ത്തില്‍ ഒന്നൊന്നായി പതിക്കുന്ന കാഴ്ച നാം കാണുന്നു. എന്നാല്‍ കാലം ചെല്ലുന്തോറും ലോകമെങ്ങുമുള്ള ജനങ്ങളുടെ സ്മരണയില്‍ ഒന്നിനൊന്ന് തിളക്കമേറി വരുന്ന ഒരു നാമധേയമുണ്ട് -ചെ ഗു വേര . ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലോകയുവതയുടെ ഒരു ഇതിഹാസപുരുഷന്റെ സ്ഥാനം നേടിയെടുത്ത ചേ ഇന്നും സാമ്രാജത്വ വിരുദ്ധപോരാളികള്‍ക്ക്ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്രോതസ്സാണ്. ആ വിശ്വോത്തര വിപ്ലവകാരിയെ ബൊളീവിയയിലെ നീചന്‍മാരായ ഭരണാധികാരികള്‍ ചതിച്ചു കൊന്നു. എന്നാല്‍ കാല്‍നൂണ്ടിന് ശേഷവും ആ നാമ ശ്രവണമാത്രയില്‍ സ്വേച്ഛാധിപതികളും യാങ്കി കിങ്കരന്‍മാരും ഞെട്ടിവിറക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കതിരായാലും പതിരായാലും ആഭിപ്രായം തുറന്നടിക്കുക.....