ബ്ലോഗിനെക്കുറിച്ച്....
അവനവന്‍ പ്രസാധകനാകുമ്പോള്‍...
സാര്‍വത്രികമായതോടെ പത്രത്തിനും ടെലിവിഷനുമൊപ്പം പുതിയ ആശയവിനിമയഉപാധികളും വികസിച്ചു വന്നു. വെബ്സൈറ്റുകള്‍, ബ്ലോഗുകള്‍ എന്നിവ അവയില്‍ ചിലതാണ്. വെബ് ലോഗ്(WEBLOG) വിവരസാങ്കേതികവിദ്യ എന്നതിന്റെ ചുരുക്കപ്പേരാണ് ബ്ലോഗ്(BLOG). പത്രമാസികകളില്‍ എഴുത്തുകാരനും വായനക്കാരനുമിടയില്‍ എഡിറ്ററുടെയും പ്രസാധകന്റെയും ഇഷ്ടാനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഉണ്ടാകുമല്ലോ. എന്നാല്‍ ബ്ലോഗുകളിലാവട്ടെ, നമ്മുടെ രചനകള്‍ ആരുടെയും ഇടപെടലുകളില്ലാതെ നേരിട്ടു വായനക്കാര്‍ക്കു മുന്നിലെത്തുകയാണ്. കഥകളും കവിതകളും ലേഖനങ്ങളും മാത്രമല്ല, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍, ഓര്‍മ്മകള്‍, വാര്‍ത്തകള്‍, പ്രതികരണങ്ങള്‍ എന്നിവയെല്ലാം നമുക്ക് നമ്മുടെ ബ്ലോഗിലൂടെ വായനക്കാര്‍ക്ക് മുന്നിലെത്തിക്കാനാകും. സാഹിത്യരചനകള്‍ കൂടാതെ ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, പാട്ടുകള്‍ എന്നിങ്ങനെ എല്ലാ സര്‍ഗാത്മക സൃഷ്ടികളും നമുക്ക് ലോകമെങ്ങുമുള്ള ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാം. ചുറ്റുമുള്ള സാമൂഹ്യതിന്മകളോട്, അനീതികളോട് ക്രിയാത്മകമായി പ്രതികരിക്കുവാനും അവയെ സമൂഹശ്രദ്ധയില്‍ കൊണ്ടുവരാനും ബ്ലോഗുകള്‍ അവസരമൊരുക്കുന്നു. നമ്മുടെ
മാതൃഭാഷയില്‍ തന്നെ ഇതൊക്കെ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഇന്നുണ്ട്. ഇതിനായി നാം ആദ്യം ചെയ്യേണ്ടത് നമ്മുടേതായ ഒരു ബ്ലോഗ് സൃഷ്ടിക്കുകയാണ്. ബ്ലോഗര്‍, വേഡ് പ്രസ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനുള്ള സൗകര്യം സൗജന്യമായി നല്‍കുന്നുണ്ട്. സ്വന്തമായി ഇ-മെയില്‍ വിലാസമുള്ള ആര്‍ക്കും വളരെ എളുപ്പത്തില്‍ ഒരു ബ്ലോഗ് സൃഷ്ടിക്കാവുന്നതേയുള്ളൂ. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന സൃഷ്ടികളെ സംബന്ധിച്ച് ബ്ലോഗ് സന്ദര്‍ശിക്കുന്ന ആര്‍ക്കും പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവും ഇതിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നേറ്റവും ശ്രദ്ധിക്കപ്പെടുന്ന മാധ്യമമായി മാറുവാന്‍ ബ്ലോഗിന് സാധിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കതിരായാലും പതിരായാലും ആഭിപ്രായം തുറന്നടിക്കുക.....