
ആടുജീവിതം നജീബ് എന്ന ആട് നോവല്‍ സാഹിത്യത്തിന് ആധുനിക കാലം നല്‍കിയ സംഭാവനകളിലൊന്നാണ് ആടുജീവിതം. ഒരു ഗള്‍ഫ് മലയാളിയുടെ നാമറിയാത്ത ജീവിതമാണ് ഇത്തവണത്തെ മികച്ച നോവലിനുള്ള സംസ്ഥാന സാഹിത്യഅക്കാദമി പുരസ്ക്കാരം ലഭിച്ച ആടുജീവിതത്തിലൂടെ ബെന്യമിന്‍ കാണിച്ചു തരുന്നത്. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകള്‍ മാത്രമാണ് എന്ന വസ്തുത ആദ്യമേ പറഞ്ഞുകൊണ്ടാണ് എന്നതുകൊണ്ട് തന്നെ നമുക്ക് വളരെ വ്യത്യസ്തമായ ഒരു ജീവിതാനുഭവത്തിന്റെ ചിത്രം വെളിപ്പെടുത്തുകയാണ് ഈ നോവല്‍. ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ഗള്‍ഫിലേക്ക് പറക്കുന്ന സാധാരണ മലയാളിയാണ് നജീബ്. അവിടത്തെ നരകതുല്യമായ അടിമജീവിതമാണ് നോവലിന്റെ ഉള്ളടക്കം. അവിടെയെത്തുന്ന നജീബിനെയും കൂട്ടുകാരനായ ഹക്കീമിനെയും സ്പോണ്‍സര്‍ അഥവാ അര്‍ബാബ് കൂട്ടിക്കൊണ്ടുപോകുന്നു. അനന്തമായ മണല്‍ത്തിട്ടകള്‍ക്കിടയിലെ ഒരു ആടുഫാമില്‍ ഹക്കീമിനെയും രണ്ടാമത്തേതില്‍ നജീബിനേയും കൊണ്ടുചെന്നാക്കി. ആടുകളെ വളര്‍ത്തുന്ന മസറയിലെ പണിക്കാരായ...